ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

തലയെണ്ണല്‍ നിര്‍ത്തി; 2920 അധ്യാപകര്‍ക്ക് അംഗീകാരം

Mashhari
0
തിരു: അടുത്ത അധ്യയനവര്‍ഷംമുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുപകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തും. 2010-11 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് അടിസ്ഥാനമാക്കി അധ്യാപകതസ്തിക നിജപ്പെടുത്തും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് തസ്തിക മാറ്റില്ല. അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളും ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ പരമാവധി 35 കുട്ടികളും ആയി എണ്ണം നിജപ്പെടുത്തും. പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കു പകരം അധ്യാപക ബാങ്ക് ആണുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദീര്‍ഘകാലത്തെ സര്‍വീസുള്ള അധ്യാപകര്‍ക്ക് ശമ്പളം കിട്ടാത്തതും ജോലി നഷ്ടപ്പെടുന്നതും അടക്കമുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും അറിയിച്ചു. ഇതനുസരിച്ച് സമഗ്ര പരിഷ്കരണ പാക്കേജ് തയ്യാറാക്കി. 10,503 അധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്നാണ് കണക്ക്. സര്‍ക്കാര്‍ നിയമനാംഗീകാരം നല്‍കിയ എല്ലാ അധ്യാപകര്‍ക്കും ശമ്പളം നല്‍കും. ശമ്പളമില്ലാതെ ഇപ്പോള്‍ ജോലിചെയ്യുന്ന 2920 എയ്ഡഡ് അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കി. 1996 മുതല്‍ 2011 വരെ തലയെണ്ണലിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. ഇവര്‍ക്ക് നിയമനം ലഭിക്കുന്ന ദിവസംമുതല്‍ ശമ്പളം കൊടുക്കും. വിദ്യാഭ്യാസാവകാശനിയമം വരുന്നതോടെ 150 കുട്ടികളുള്ള എല്‍പി സ്കൂളില്‍ ഒന്നും നൂറ് കുട്ടികളുള്ള യുപിയില്‍ ഒന്നും വീതം പ്രധാനാധ്യാപക തസ്തിക സൃഷ്ടിക്കും. ഓരോ സ്കൂളിലും ജോലി നഷ്ടപ്പെട്ടവരും നിയമനാവകാശമുള്ളവരുമായ അധ്യാപകരുടെ പട്ടിക തയ്യാറാക്കും. സ്കൂളില്‍ അധികം വരുന്ന ഒഴിവ് തിട്ടപ്പെടുത്തി മുന്‍ഗണനാക്രമത്തില്‍ പട്ടികയില്‍നിന്ന് നിയമിക്കും. എയ്ഡഡ് സ്കൂളുകളില്‍ അതാത് സ്കൂളുകളില്‍ നിന്ന് പുറത്തുപോകേണ്ടിവന്നവരെ മാത്രം തിരിച്ചെടുത്താല്‍ മതിയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് മാനേജ്മെന്റുകള്‍ക്ക് അനുഗ്രഹമായി. നിയമനത്തിനുള്ള പൂര്‍ണാധികാരമാണ് ഒരോ മാനേജ്മെന്റിനും ഇതുവഴി ലഭിക്കുന്നത്. തസ്തിക ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. എയ്ഡഡ് സ്കൂളിലെ മൊത്തം ഒഴിവ് ക്രോഡീകരിച്ച് പിഎസ്സി മാതൃകയില്‍ വിജ്ഞാപനംചെയ്ത് മാനേജര്‍മാര്‍ക്ക് നിയമനം നടത്താം. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ശമ്പളബില്ല് ഡിഇഒമാര്‍ക്കു പകരം അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ഒപ്പിടാം. സ്കൂളുകളിലെ സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക നിര്‍ത്തലാക്കും. നിലവിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കു പുറമെ 2752 അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍നിന്ന് വിന്യസിക്കും. ക്ലസ്റ്റര്‍ പരിശീലനം തുടരും. ഹ്രസ്വകാല ഒഴിവും ടീച്ചേഴ്സ് ബാങ്കില്‍നിന്ന് നികത്തും. അഞ്ചുപേരുടെ പട്ടിക നല്‍കും. ഇതില്‍നിന്ന് ഒരാളെ മാനേജര്‍ക്ക് നിയമിക്കാം. അധ്യാപകനിയമനത്തിന് യോഗ്യതാ പരീക്ഷ(ടിഇടി) നിര്‍ബന്ധമാക്കും. സ്കൂള്‍തലത്തില്‍ ജില്ലാമോണിറ്ററിങ് കമ്മിറ്റി മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തും.
Subscribe to Kerala LPSA Helper by Email
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !