ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ന്യൂട്ടെന്‍റ വര്‍ണപ്പമ്പരം

Mashhari
2
ന്യൂട്ടെന്‍റ വര്‍ണപ്പമ്പരം സ്വയം പഠനോപകരണങ്ങള്‍ നിര്‍മ്മിച്ച് പഠിച്ചാല്‍ കൂട്ടുകാര്‍ക്ക് പഠനം കൂടുതല്‍ രസകരമാവും. ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ശേഷിയും ഇതിലൂടെ കൈവരും. കളിച്ച് രസിച്ച് ചിരിച്ച് പഠിക്കുമ്പോള്‍ കാര്യങ്ങള്‍ ആഴത്തില്‍ മനസ്സില്‍ വേരോടും. ഏഴുനിറങ്ങള്‍ സംയോജിച്ചാണ് ധവളപ്രകാശം ഉണ്ടാവുന്നതെന്ന് നിങ്ങള്‍ക്കറിയാം. ന്യൂട്ടന്റെ വര്‍ണ പമ്പരം (കളര്‍ ഡിസ്ക്) സ്വയം ഉണ്ടാക്കി ഇത് നിങ്ങള്‍ക്ക് തെളിയിക്കാം. 

ആവശ്യമായ സാമഗ്രികള്‍ 

സോഡാമൂടി-1 
കട്ടിയുള്ള നൂല്‍(ട്വയിന്‍)-70സെ.മീ. 
സ്കെച്ച് പേന-1 സെറ്റ് 
ഫെവികോള്‍ മുള്ളാണി, 
ചുറ്റിക സോഡാ മൂടിയുടെ പുറം ഭാഗത്ത് ഒരു സെ.മീ അകലത്തിലായി, ബട്ടണിലേതുപോലെ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കണം.(മുള്ളാണിയും ചുറ്റികയും ഉപയോഗിക്കുക) ട്വയിന്‍ ഈ ദ്വാരങ്ങളിലൂടെ കടത്തി രണ്ട് അറ്റവും കെട്ടുക. നൂലിന്റെ ഒരറ്റം ഇടതുകൈയുടെ മധ്യവിരലിലും മറ്റേയറ്റം വലതുകൈയുടെ മധ്യവിരലിലും ഭദ്രമായി പിടിച്ച് നന്നായി ചുഴറ്റുക. നൂല്‍ പിരിഞ്ഞു മുറുകിയ ശേഷം വലിച്ചുവിട്ട് നന്നായി കറക്കണം. വളരെ വേഗത്തില്‍ മൂടി തിരിയും. ഇനി നൂല്‍ അഴിച്ചുമാറ്റിയ ശേഷം മൂടിയേക്കാള്‍ വ്യാസമുള്ള ചെറിയൊരു കാര്‍ബോര്‍ഡ് കഷണമെടുത്ത് അത് ഏഴായി ഭാഗിച്ച് എഴുനിറങ്ങള്‍ (സ്കെച്ച് പേന ഉപയോഗിക്കാം) വയലറ്റ് (violet),, ഇന്‍ഡിഗോ(indigo), നീല(blue), പച്ച(green), മഞ്ഞ(yellow), ഓറഞ്ച്(orange), ചുവപ്പ്(red) - VIBGYOR നിറങ്ങള്‍ നല്‍കണം. മറുഭാഗം സോഡാ മൂടിയില്‍ ഫെവിക്കോള്‍ ഉപയോഗിച്ച് ഒട്ടിക്കണം. മുള്ളാണികൊണ്ട് ആദ്യമുണ്ടാക്കിയ ദ്വാരത്തില്‍ ഒന്നുകൂടി കടത്തി ദ്വാരമുണ്ടാക്കുക. നേരത്തെ ചെയ്ത പോലെ ഇതിലൂടെ നൂല്‍ കടത്തി കെട്ടിക്കറക്കുക. ഏഴു നിറങ്ങള്‍ ചേര്‍ന്ന് വെള്ള നിറമാകുന്നതു കാണാം. ചെറിയൊരു മോട്ടോര്‍ വച്ച് അതില്‍ ഡിസ്ക് ഒട്ടിച്ച് സ്റ്റാന്‍ഡില്‍ ഉറപ്പിച്ച് ബാറ്ററി ഉപയോഗിച്ച് കറക്കാവുന്ന വിധം ഇത് പരിഷ്കരിക്കാവുന്നതാണ്. നാം ആദ്യം ഉണ്ടാക്കിയ സോഡാതിരിപ്പു തന്നെ നല്ലൊരു കളിപ്പാട്ടം കൂടിയാണ്. ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തില്‍ രൂപം മാറുന്ന ഊര്‍ജത്തെക്കുറിച്ച് പഠിക്കാനുണ്ടല്ലോ. സ്ഥിതികോര്‍ജം, ഗതികോര്‍ജം, യാന്ത്രികോര്‍ജം താപോര്‍ജം, പ്രകാശോര്‍ജം ഇവയൊക്കെ നന്നായി മനസ്സിലാക്കാന്‍ ഇതുനിങ്ങള്‍ക്ക് പ്രയോജനം ചെയ്യും
Subscribe to Kerala LPSA Helper by Email

Post a Comment

2Comments

  1. വളരെ നന്നായിരിക്കുന്നു ഈ പമ്പരം, ഈ ബ്ലോഗിന് എല്ലാ വിവിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !